പൗരത്വഭേദഗതി നിയമത്തിനും എൻആർസിക്കുമെതിരെ റിപ്പബ്ലിക് ദിനത്തിൽ നാടകം അവതരിപ്പിച്ച സ്കൂൾ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിദ്യാർഥികളെ മണിക്കൂറുകളോളം ചോദ്യം ചെയ് നടപടിക്കെതിരെ നിരവധി സംഘടനകൾ രംഗത്തെത്തി. സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയരുകയാണ്.
കർണാടകയിലെ ബിദറിലെ ഷഹീൻ സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാനേജ്മെന്റിനും എതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. സ്കൂൾ പ്രസിഡന്റിനും മാനേജ്മെന്റിനും മറ്റൊരാൾക്കുമെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാടകത്തിൽ അഭിനയിച്ച വിദ്യാർഥികളെ ചോദ്യം ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
നാടകത്തിൽ പ്രധാനമന്ത്രി മോഡിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടായിരുന്നുവെന്നും രേഖ ചോദിച്ചുവരുന്നവരെ ചെരിപ്പൂരി അടിക്കണമെന്ന സംഭാഷണമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ബിജെപി പ്രവർത്തകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദ്യാർഥികളെ കുറ്റവാളികളെ പോലെ കണക്കാക്കിയാണ് പൊലീസ് ചോദ്യം ചെയ്തതെന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നു.
English summary: Massive protests by police over interrogation of children for hours
YOU MAY ALSO LIKE THIS VIDEO