10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 26, 2024
September 26, 2024
September 15, 2024
September 12, 2024
September 8, 2024
August 10, 2024
July 17, 2024
January 9, 2024
December 24, 2023

മിഷേല്‍ ബാര്‍ണിയെ പ്രധാനമന്ത്രിയായി നിയമിച്ചതിനെതിരെ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2024 12:28 pm

മിഷേല്‍ ബാര്‍ണിയെ പ്രധാനമന്ത്രിയായി നിയമിച്ചതിനെതിരെ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം.പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.മാക്രോണിന്റെ തീരുമാനം ജനവിധി അട്ടിമറിക്കലാണെന്ന് ഇടതുപക്ഷം ആരോപിച്ചു.

ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ വിവിധ യൂണിയനുകളും, വിദ്യാര്‍ത്ഥികളും സംഘടനകളുമാണ് തെരുവിലിരങ്ങിയത്ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്‌ റിപ്പബ്ലിക്കൻസ്‌ നേതാവ്‌ മിഷേൽ ബാർണിയെയെ (73) പ്രധാനമന്ത്രിയായി നിയമിച്ചത്‌. ബ്രെക്സിറ്റ്‌ ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ സംഘത്തെ നയിച്ചത്‌ ഇദ്ദേഹമാണ്‌. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ ഇടതുസഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത മാക്രോണിന്റെ നടപടിയ്ക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നാലുവട്ടം ക്യാബിനറ്റ് മന്ത്രിയായ ബാർണിയെ രണ്ടുവട്ടം യൂറോപ്യൻ കമീഷണറായിരുന്നു. തീവ്ര വലത്‌, തീവ്ര ദേശീയ നിലപാടുകൾ പിന്തുടരുന്നയാളാണ്‌ ബാർണിയെ.ജൂലൈ തെരഞ്ഞെടുപ്പിൽ ഇടതുപാർടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട്‌ 190 സീറ്റും മാക്രോണിന്റെ എൻസെംബിൾ സഖ്യം 160 സീറ്റും ആദ്യവട്ടം മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർടി നാഷണൽ റാലി 140 സീറ്റും നേടി.

സ്വാഭാവികമായും സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിക്കേണ്ട ഇടതുസഖ്യത്തെ മാക്രോൺ തഴഞ്ഞു. ബാർണിയെക്കെതിരെ സഭയില്‍ അവിശ്വാസം വന്നാല്‍ തീവ്ര വലതുപാർടി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്ന സന്ദേശം തെരഞ്ഞെടുപ്പിലൂടെ നല്‍കിയ വോട്ടര്‍മാരെ മാക്രോണ്‍ വഞ്ചിച്ചെന്ന് ഇടതുസഖ്യം പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.