Web Desk

നെടുങ്കണ്ടം

December 19, 2020, 8:02 pm

ആര്‍എസ്പിയില്‍ നിന്ന് കൂട്ടരാജി

Janayugom Online

ആര്‍എസപിയില്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് കൂട്ടരാജി. 15 ഓളം അംഗങ്ങള്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ അവഗണിക്കുന്ന നിലപാടാണ് ആര്‍എസ്പി ജില്ലാ, മണ്ഡലം നേതൃത്വം സ്വീകരിച്ചതെന്നും നെടുങ്കണ്ടത്ത് യുഡിഎഫ് വഞ്ചിച്ചുവെന്നും ആര്‍എസ്പി ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറിയുടെ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ക്കെതിരെയുമാണ് കൂട്ടരാജി. നെടുങ്കണ്ടത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂഡിഎഫ് അവഗണിച്ചതിനെ തുടര്‍ന്ന ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പിലും ആര്‍എസ്പിയെ യൂഡിഎഫ് തഴഞ്ഞിരുന്നു.

ഇത്തരത്തില്‍ അവഗണനകള്‍ നേരിട്ട് ആര്‍എസപിയില്‍ പ്രവര്‍ത്തിച്ചാല്‍ യാതൊരു ഭാവിയും ഉണ്ടാകില്ലായെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവെയ്ക്കുന്നതെന്ന് ആര്‍എസ്പി ജില്ലാ കമ്മറ്റിയംഗം അജേഷ് മണികണ്ഠന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി കൈലാസപ്പാറ വാര്‍ഡില്‍ മത്സരിച്ച നൗഷാദ് ആലുമ്മൂട്ടില്‍, മണ്ഡലം കമ്മറ്റി അംഗം ബെന്നി വര്‍ഗ്ഗീസ്, ലോക്കല്‍ സെക്രട്ടറി എം എ നജീം എന്നിവരുടെ നേതൃത്വത്തിലുള്ള 15 ഓളം അംഗങ്ങളാണ് ആര്‍എസ്പിയില്‍ നിന്ന് രാജിവെച്ചത്.

Eng­lish Sum­ma­ry: mas­sive res­ig­na­tion from RSP

You May also Like this video;