മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ കുടുങ്ങി മഹാ കുംഭമേള തീർത്ഥാടകർ. പ്രയാഗ്‌രാജിലേക്കുള്ള വഴികളിൽ 300 കിലോമീറ്റർ നീളമുള്ള ഗതാഗതകുരുക്കാണ് ഉണ്ടായിരിക്കുന്നത്. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങൾ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ നിരവധി ജില്ലകളിൽ നിന്നും പ്രയാഗ്‌രാജിലേക്കുള്ള വാഹന ഗതാഗതം ഇതോടെ പൊലീസ് നിർത്തിവച്ചിരിക്കുകയാണ്.
ഞായറാഴ്ചത്തെ ഭക്തജനത്തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് രേവ സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ സാധാരണനിലയിലാക്കും. പ്രയാഗ്‌രാജ് ഭരണകൂടവുമായി ബന്ധപ്പെട്ട ശേഷം വാഹനങ്ങൾ മുന്നോട്ട് നീങ്ങാൻ പൊലീസ് അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.