Friday
22 Nov 2019

ഭീമന്‍ ചൂര സ്വന്തമാക്കിയത് 21.5 കോടി രൂപ മുടക്കി

By: Web Desk | Sunday 6 January 2019 11:24 AM IST


ടോക്യോ:

ഭീമന്‍ ചൂര സ്വന്തമാക്കിയത് 21.5 കോടി മുടക്കി. ജപ്പാനിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയായ കിയോഷി കിമൂറയാണ് 31 ലക്ഷം ഡോളര്‍ (എകദേശം 21.5 കോടി രൂപ) മുടക്കി ഭീമന്‍ ചൂര സ്വന്തമാക്കിയത്. 278 കിലോഗ്രാമുള്ള പ്രത്യേകയിനം ഭീമന്‍ ചൂര ജപ്പാനിലെ വടക്കന്‍ തീരത്തുനിന്നാണ് പിടിച്ചത്.

ജപ്പാനിലെ രുചികരമായ സുഷി വിഭവത്തിന് ചൂര ഒഴിവാക്കാനാത്ത ഘടകമാണ്. കഴിഞ്ഞവര്‍ഷം റ്റിസുക്കിജി എന്നയാളുടെ പേരില്‍ കുറിച്ച റെക്കോര്‍ഡാണ് പുതുവര്‍ഷാരംഭത്തില്‍ കിമൂറോ തിരുത്തിയത്.

Related News