Web Desk

‍ന്യൂഡൽഹി

January 20, 2020, 10:31 pm

‍ഡൽഹിയിൽ വൻ യുവജന റാലി

Janayugom Online

പൗരത്വഭേദഗതി നിയമത്തിനെതിരെ യുവജന വിദ്യാർത്ഥിസംഘടനകളുടെ നേതൃത്വത്തിൽ വൻ മാർച്ച്. ഇന്ത്യൻ യുവത്വം സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ എന്ന മുദ്രാവാക്യവുമായി ആയിരങ്ങൾ അണിനിരന്ന പ്രകടനം മണ്ഡി ഹൗസിൽ നിന്നാരംഭിച്ച് ജന്തർമന്ദറിൽ സമാപിച്ചു. എഐവൈഎഫ്, എഐഎസ്എഫ്, ഡ­ൽഹി മഹിളാ ഫെഡറേഷൻ, ജെഎൻയുഎസ്‌യു എസ്എഫ്ഐ, എഐഎസ്എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.‍

Eng­lish Sum­ma­ry: Mas­sive youth ral­ly in Del­hi.

you may also like this video;