October 4, 2022 Tuesday

Related news

October 3, 2022
October 3, 2022
October 3, 2022
October 1, 2022
September 30, 2022
September 29, 2022
September 29, 2022
September 28, 2022
September 22, 2022
September 22, 2022

കോവിഡിനെ തുടര്‍ന്ന് രണ്ടു ചിത്രങ്ങളുടെ റിലീസ് മാറ്റി: പുതിയ സിനിമയുടെ അണിയറ ജോലികളിൽ മുഴുകി സംവിധായകനായ മാസ്റ്റർ ആഷിക് ജിനു

ഷാജി ഇടപ്പള്ളി
കൊച്ചി
May 17, 2021 3:57 pm

കോവിഡ് പ്രതിസന്ധികൾക്കിടയിലും തളരാതെ നാലു ഭാഷകളിൽ ചിത്രീകരിക്കുന്ന  പുതിയ ചിത്രത്തിന്റെ ആദ്യ ഘട്ട അണിയറ ജോലികളിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായ മാസ്റ്റർ ആഷിക് ജിനു. ആൻ  മരിയ  പ്രൊഡക്ഷൻസിന്റെ ബാനറിൽ തന്റെ   പിതാവ് ജിനു സേവ്യറിന്റെ തിരക്കഥയിലാണ് പുതിയ സിനിമ  “പ്രിസൺ ” ആഷിക് ജിനു സംവിധാനം ചെയ്യുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ പുറത്തിറങ്ങും. കോവിഡ്  നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കഴിഞ്ഞ ഈദുൽ ഫിത്തറിന് റിലീസ് നിശ്ചയിച്ചിരുന്ന ജിനുവിന്റെ  രണ്ടു ചിത്രങ്ങളുടെ റിലീസിങ്  മാറ്റിവെച്ചിരിക്കയാണ്. റിലീസ് മാറ്റി വെച്ചതിൽ  ഒരെണ്ണം  മസ്കറ്റ് മൂവി മേക്കേഴ്സിന്റെ റെക്കോഡിക്കല്‍ മൂവി ആയിരുന്നു.  കഴിഞ്ഞ വർഷം നാലു  മാസത്തോളം   സംവിധായകരും , തിരക്കഥാ ക്യത്തുക്കളുമായ തന്റെ മാതാപിതാക്കളായ ജിനു സേവ്യർ, രജിത ജിനു എന്നിവരുടെ  ശിക്ഷണത്തിലാണ്  ആഷിക് 1.45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  തന്റെ റെക്കോഡിക്കല്‍ ചിത്രം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് പിന്നീട് “എവ” എന്ന വാണിജ്യ സിനിമയും  ആഷിക് ജിനു സംവിധാനം ചെയ്തു.  ഈ രണ്ട് ചിത്രങ്ങളുടെയുമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ആഷിക് ഒരുക്കിയ “ദ റൂള്‍ ഓഫ് പീസ്” ചിത്രത്തിന് മികച്ച ലോക് ഡൗണ്‍ ഹ്രസ്വ ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു .പുതിയ സിനിമയുടെ ജോലികളുമായി  കൊച്ചു സംവിധായകൻ   കൊച്ചി  വരാപ്പുഴയിൽ നിന്നും   മാതാപിതാക്കളോടൊപ്പം ചെന്നൈയിലെ  അപ്പാര്‍ട്ട്‌മെന്റിലാണിപ്പോൾ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ബഹുമതിക്ക് പത്താമത്തെ വയസ്സിൽ  ആഷിക് ജിനു  അർഹനായിരുന്നു .

“പീഡിക” എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്താണ്  ബഹുമതിക്ക് അര്‍ഹനായത്. 2019ല്‍ കണ്‍സ്യൂമര്‍ അവയര്‍നെസ്സിന് വേണ്ടിയായിരുന്നു ഹ്രസ്വചിത്രം ഒരുക്കിയത്. തുടര്‍ന്ന് ഏഴോളം ഹ്രസ്വ ചിത്രങ്ങളും രണ്ട് ഡോക്യുമെന്ററിയും ആഷിക് ജിനു സംവിധാനം ചെയ്തു. അക്കൂട്ടത്തില്‍ “പശി” എന്ന യൂണിവേഴ്‌സല്‍ ഹ്രസ്വ ചിത്രത്തിന് മികച്ച സംവിധായകനുള്ള ട്രാവന്‍കൂര്‍ ഇന്റര്‍നാഷണലിന്റെ നാഷണല്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പിന്നീട് “ഫിലിപ്പ്” എന്ന ഹ്രസ്വ ചിത്രത്തിന് സ്‌പെഷ്യല്‍ മെന്‍ഷന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു .

Eng­lish sum­ma­ry: Mas­ter Ashik Jinu Busy with film direction

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.