October 2, 2022 Sunday

Related news

October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022

ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം: കായിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

Janayugom Webdesk
കൊളംബം
June 20, 2020 2:26 pm

2011 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണ് എന്ന മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിലെ കായിക മന്ത്രിയായ ഡള്ളാസ് അല്ഹപെരുമയാണ് വിവാദത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണം എന്നും മന്ത്രി വ്യക്തമാക്കി.

അലുത്ഗമേജ് ആയിരുന്നു 2011 ലോകകപ്പ് നടക്കുമ്പോള്‍ ശ്രീലങ്കയുടെ കായിക മന്ത്രി. ശ്രീലങ്ക ഇന്ത്യയോട് മനഃപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു എന്നാണ് മുന്‍ കായിക മന്ത്രിയുടെ ആരോപണം. ശ്രീലങ്കയിലെ ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

”ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയാമെന്ന് തോന്നി. ഒരു താരത്തെയും ഈ ഒത്തുകളിയുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.” അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങള്‍ മുന്‍ ശ്രീലങ്കന്‍ നയനകന്മാരും ലോകകപ്പ് ടീം അംഗങ്ങളുമായിരുന്ന മഹേല ജയവര്‍ധനയും കുമാര്‍ സങ്കക്കാരെയും തള്ളികളഞ്ഞിരുന്നു. വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കാതെ തെളിവുകള്‍ ഐസിസിക്ക് കൈമാറാനുമാണ് സങ്കക്കാര മുന്‍ കായിക മന്ത്രിയോട് ആവശ്യപ്പെട്ടത്.

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ 6 വിക്കറ്റിനാണ് തോല്പിച്ചത്.

Eng­lish sum­ma­ry: 2011 World cup final controversy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.