ദൈനംദിനജീവിതത്തില്‍ കുട്ടികള്‍ കാണുന്നതും ചെയ്യുന്നതുമായ പ്രവര്‍ത്തനങ്ങളിലെ ഗണിതങ്ങളെ കണ്ടെത്താന്‍ സഹായിച്ചും എല്ലാ കുട്ടികളെയും ഗണിതത്തില്‍ താല്പര്യമുള്ളവരാക്കുകയും മനസിലുള്ള ഗണിതത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കി ഇതിലൂടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കെ ഡിസ്കിന്റെ സഹകരണത്തോടെ സമഗ്രശിക്ഷാ കേരള നടത്തിയ ഗണിതോത്സവം ക്യാമ്പ് മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം നഗരസഭയ്ക്ക് കീഴില്‍ പട്ടം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു.
ഇത്തരത്തില്‍ സംസ്ഥാനത്ത് 1500 കേന്ദ്രങ്ങളില്‍ ഗണിതോത്സവം സംഘടിപ്പിച്ചു.കുമരകം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.കണക്ക് ഏറ്റവും പ്രയാസമേറിയ വിഷയമാണെന്ന വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ധാരണ തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.സര്‍വ്വ മേഖലയുടെയും അകക്കാമ്പാണ് ഗണിതം.ഇതിന് ഏറ്റവും പ്രാധാന്യമുള്ള കാലത്തിലൂടെയാണ് അടുത്ത തലമുറ കടന്നു പോകേണ്ടത്.അന്ധവിശ്വാസത്തില്‍ അകപ്പെടാതെ യുക്തിസഹമായി ചിന്തിക്കാനും ശാസ്ത്രബോധമുള്ളവരാക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗണിതോത്സവത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ജനപ്രതിനിധികള്‍,അദ്ധ്യാപകര്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍ കലാസമിതികള്‍,ഗ്രന്ഥശാലകള്‍,വനിതാ കൂട്ടായ്മകള്‍,വിദ്യാഭ്യാസപ്രവര്‍ത്തകര്‍, വിരമിച്ച അദ്ധ്യാപകര്‍,സ്കൂള്‍ പി.ടി.എ, എസ്.എം.സി മാതൃ സമിതി,പൂര്വ്വവിദ്യാര്ത്ഥികള്എന്നിവരാണ് ഗണിതോത്സവത്തിന് ചുക്കാന്‍ പിടിക്കുന്നത്. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴില്‍ നടന്ന ഗണിതോത്സവക്യാമ്പിന് സമഗ്രശിക്ഷാ കേരളം നോര്‍ത്ത് ‚സൗത്ത് യു.ആര്.സി കോഡിനേറ്റര്‍മാരായ ഇസ്മയില്‍.ഇ, നജീബ് .എ, എന്നിവര്‍ നേതൃത്വം നല്കി.ട്രെയിനര്‍മാര്‍,കോഡിനേറ്റര്‍മാര്‍,റിസോര്‍സ് അദ്ധ്യാപകര്‍,സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ എന്നിവരെ കൂടാതെ പരിശീലനം ലഭിച്ച സ്കൂള്‍ അദ്ധ്യാപകരാണ് പട്ടം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന മൂന്ന് ദിവസത്തെ ക്ളാസുകള്‍ കൈകാര്യം ചെയ്തത്.പഞ്ചായത്ത് തലത്തില്‍ ഒരു കേന്ദ്രത്തിലും മുന്ലിപ്പാലിറ്റിയില് രണ്ടും കോര്പ്പറേഷന് തലത്തില്‍ മൂന്നും എന്നീ കേന്ദ്രങ്ങളിലായാണ് സംസ്ഥാനത്തുടനീളം ക്യാമ്പുകള്‍ നടത്തിയത്. അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ ക്ളാസ്സുകളിലേക്ക് ഗണിതോത്സവം വ്യാപിപ്പിക്കുമെന്ന് സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന് അറിയിച്ചു.
English summary: Mathematics camp for kids
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.