മതേതര തിരുവാതിര സന്ധ്യ സംഘടിപ്പിച്ചു

Web Desk
Posted on March 24, 2019, 7:39 pm

എല്‍ഡിഎഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മതേതര തിരുവാതിര സന്ധ്യ സംഘടിപ്പിച്ചു. നടത്തറ പഞ്ചായത്തിലെ പൂച്ചെട്ടി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തിരുവാതിരയിൽ ആയിരത്തോളം വനിതകള്‍ പങ്കെടുത്തു, പരിപാടിയിൽ നിരവധി ആളുകള്‍ പങ്കെടുത്തു.

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിര സന്ധ്യ വനിതാകലാ സാഹിതി ജില്ലാ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അഡ്വ.ആശ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സാവിത്രി സദാനന്ദന്‍ സ്വാഗതം പറഞ്ഞു.

പരിപാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ്, കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍, കെ.രാജന്‍ എംഎല്‍എ, കെ.ജി.ശിവാനന്ദന്‍, വര്‍ഗ്ഗീസ് കണ്ടംകുളത്തി, കെ.പി.പോള്‍ എന്നിവര്‍ സംസാരിച്ചു.

നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലാ രാമകൃഷ്ണനാണ് ഇതിനാവശ്യമായ ഗാനം ചിട്ടപ്പെടുത്തിയത്. തിരുവാതിര സന്ധ്യക്ക് വനിതാ നേതാക്കളായ ഋഷി ഗണേഷ്, ജ്യോതിലക്ഷ്മി, അനിതാ വാസു, ശ്രീജ പ്രതാപന്‍, എം.എ.നളിനി എന്നിവര്‍ നേതൃത്വം നല്‍കി.

 

ഫോട്ടോ: ജിബി കിരൺ