Tuesday
16 Jul 2019

മതിലുകള്‍

By: Web Desk | Sunday 28 April 2019 7:30 AM IST


മധുശങ്കര്‍

എത്ര ദുര്‍ബലമാണ്…
നാളും പക്കവും നോക്കി,
നാവേറുചൊല്ലി,
പതിയെ കെട്ടിപ്പടുത്തിട്ടും
അഴിഞ്ഞുപോകാന്‍
പാകത്തില്‍!

ചരിത്രവഴികളില്‍ അവ
ഒരു ചകിരിനാരുപോലും
ബാക്കിവെച്ചിട്ടില്ല!
എന്നിട്ടും നാം മതിലുകള്‍
പണിയുന്നത്… നിറയെ
കുപ്പിച്ചില്ലുകള്‍ പാകുന്നത്
ആര്‍ക്കുവേണ്ടിയാണ്?

നാരായണീ എന്ന് നീട്ടി
വിളിക്കാന്‍
ഒരുടലുണ്ടാകുമോ
അപ്പുറത്ത്?