Web Desk

August 11, 2020, 1:53 pm

ഹെലൻ എത്ര അലറി വിളിച്ചിട്ടും ആ വാതിൽ തുറന്നില്ല; കാരണം ഇതാണ്

Janayugom Online

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിൻറെ മകളായി സിനിമയിൽ എത്തിയ അന്ന ബെൻ ചുരുങ്ങിയ കാലയളവിൽ തൻറെതായ സ്ഥാനം സിനിമയിൽ ഉറപ്പിക്കുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ, കപ്പേള എന്നീ സിനിമകളിൽ വ്യത്യസ്ഥമായ കഥാപാത്രം അവതരിപ്പിച്ച താരം പെട്ടന്നാണ് പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചത്.

ഷെയിൻ നിഗത്തിനൊപ്പമായിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അന്ന ബെൻ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമയാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. അന്നയുടെ കഥാപാത്രം അപ്രതീക്ഷിതമായി ഫ്രീസറിൽ പെട്ടുപോകുന്നതും തുടർന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. പലതവണ പലവിധത്തിൽ ഫ്രീസറിൽ നിന്ന് രക്ഷപ്പെടാൻ ഹെലൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ ഇപ്പോളിതാ ഫ്രീസർ തുറക്കാൻ പറ്റാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടിയിരിക്കുകയാണ് സംവിധായകൻ മാത്തുക്കുട്ടി. ഹെലൻ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറന്നു പോകാതിരിക്കാനായി തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റൻറ് ഡയക്ടറുടെ ചിത്രം പങ്കുവെച്ചാണ് മാത്തുക്കുട്ടി എത്തിയിരിക്കുന്നത്.

Eng­lish sum­ma­ry; mathukut­ty about helen cin­e­ma set

You may also like this video;