7 November 2024, Thursday
KSFE Galaxy Chits Banner 2

മത്സ്യഫെഡിനെ ഉന്നതനിലവാരത്തിലേക്കുയർത്തും: മന്ത്രി സജി ചെറിയാൻ

Janayugom Webdesk
തിരുവനന്തപുരം
February 2, 2024 8:25 pm

മുഴുവൻ സംരംഭങ്ങളെയും ലാഭത്തിലാക്കിക്കൊണ്ട് മത്സ്യഫെഡിനെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മത്സ്യഫെഡ് സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ധനസഹായ വിതരണത്തിന്റെയും, മത്സ്യത്തൊഴിലാളികൾക്കുള്ള ട്രാക്ടർ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലാഭത്തിൽ പോകുന്ന സ്ഥാപനങ്ങളെ ആശ്രയിച്ച് നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ മുന്നോട്ട് പോകുന്ന പ്രവണത അംഗീകരിക്കാനാകില്ല. 

മികച്ച പ്രൊഫഷണൽ സമീപനം നിലവിൽ ആവശ്യമുണ്ട്. വിപണന സാധ്യതകൾ കണ്ടെത്തിയും അനുബന്ധ ഉല്പന്നങ്ങൾ പുറത്തിറക്കിയും പുതിയ സംരംഭങ്ങൾ ആരംഭിച്ചും മത്സ്യഫെഡിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം തുടർച്ചയായ മികച്ച പരിശീലനം സംഘത്തിന്റെ പ്രവർത്തനത്തിന് ആവശ്യമുണ്ട്. മത്സ്യബന്ധനത്തിന് ശേഷം വള്ളങ്ങൾ വലിച്ചു കയറ്റുന്നത് ശ്രമകരമായ ജോലിയാണ്. ഇതിനായി രണ്ട് ബോട്ടുകൾ സഹകരണ സംഘങ്ങൾക്ക് ചടങ്ങിൽ നൽകുകയാണ്. അടുത്ത 25 വർഷത്തെ മുന്നിൽ കണ്ട് കൊണ്ടുള്ള പ്രവർത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സേവന വേതന വ്യവസ്ഥകളിൽ കാലികമായ പരിഷ്കാരം ആവശ്യമുണ്ട്. മത്സ്യഫെഡിന്റെ നേതൃത്വത്തിൽ സീഫുഡ് റസ്റ്റോറന്റ് കേരളത്തിൽ വ്യാപകമാക്കണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ മറ്റൊരു തൊഴിൽ കൂടി ഉറപ്പാക്കുക എന്നതും പ്രധാനപ്പെട്ടതാണ്. അപകടത്തിൽപ്പെടുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം പിഡബ്ള്യുഡി റസ്റ്റ്ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മാനേജിങ് ഡയറക്ടർ ഡോ. പി സഹദേവൻ, വാർഡ് കൗൺസിലർ മാധവദാസ്, കെ എൻ ശ്രീധരൻ, ആർ ജറാൾഡ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ, ഇർഷാദ് എം എസ് തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:Matsyafed will be raised to high­er stan­dards: Min­is­ter Saji Cherian
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.