മട്ടന്നൂർ — മാനന്തവാടി കണ്ണൂർ വിമാനത്താവളം നാലു വരിപ്പാത യാഥാർത്യമാക്കണം: എ.ഐ.ടി.യു.സി
Janayugom Webdesk
December 10, 2019 2:39 pm
മാനന്തവാടി: മട്ടന്നൂർ — മാനന്തവാടി കണ്ണൂർ വിമാനത്താവളം നാലു വരിപ്പാത വികസനത്തിന് എതിര് നിൽക്കുന്നവരെ പൊതുജനം തിരിച്ചറിയണമെന്നും റോഡ് സൗകര്യമില്ലതെ വിർപ്പ് മുട്ടുന്ന വയനാടിന് പ്രതിക്ഷ നൽകുന്നതാണ് നാലുവരിപ്പാതയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് നിർമ്മാണങ്ങളും. വയനാടൻ ജനതക്ക് എറെ ഉപകാരപ്പെടുന്ന മട്ടന്നൂർ വിമാനത്താള റോഡിന് എതിരെ ചിലർ നടത്തുന്ന സമരങ്ങളും കോലഹലങ്ങളും അംഗീകരിക്കുവാൻ കഴിയില്ല. ഇത് വയനാടിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവർ നടത്തുന്ന ഗുഡലേചനയാണ്.
you may also like this video
റോഡുകൾ തകർന്നത് നന്നക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾക്ക് വയനാട് സാക്ഷ്യം വഹിച്ചത് അരും മറന്ന് പോകരുതെന്നും നാലുവരിപ്പാതയുൾപ്പെടെയുള്ള റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും റോഡ് വികസനത്തിന് വേണ്ടി സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വയനാട് ജില്ലാ മോട്ടേർ തൊഴിലാളി യൂണിയൻ എം.ഐ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് ബിജുവരടിമൂല അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ സജീവൻ, ജില്ല കമ്മറ്റി അംഗം അസ്സിസ്കോട്ടയിൽ, സന്തോഷ് ദ്വാരക, പി വി നാസർ,പി ജോണി, പടയൻ ഇബ്രായി, ഷിബു കൊമ്മയാട്, ദിനേശൻ തലപ്പുഴ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.