Janayugom Online
mavo-janayugam

മാവോയിസ്റ്റ് ആക്രമണം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Web Desk
Posted on June 14, 2019, 9:50 pm

ജംഷഡ്പുര്‍: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജംഷഡ്പുരിനു സമീപം സരായികെല ജില്ലയിലെ പശ്ചിമ ബംഗാള്‍ ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ ഇന്നലെ വൈകിട്ടായാരുന്നു സംഭവം. പൊലീസ് പട്രോളിംഗ് സംഘത്തിനു നേരെ ബൈക്കിലെത്തിയ 15 മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്.

പൊലീസുകാരുടെ ആയുധവും ഇവര്‍ കവര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കുര്‍കു മാര്‍ക്കറ്റിനു സമീപമായിരുന്നു ആക്രമണം. രണ്ട് എഎസ്‌ഐമാരും മൂന്നു കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് അപലപിച്ചു. പൊലീസുകാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രഘുബര്‍ദാസ് പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.