മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം: നാ​ല് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

Web Desk
Posted on November 24, 2019, 9:17 am

റാ​ഞ്ചി‍: ജാ​ർ​ഖ​ണ്ഡി​ലെ ല​തീ​ഹാ​റി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വരാ​ണ് മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ച​ന്ദ്‍​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പൊ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സു​കാ​ര​ൻ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.

പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​എ​സ്ഐ സു​ക്ര ഒ​റോ​ൺ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ സി​ക്ക​ന്ത​ർ സിം​ഗ്, ജ​മു​ന പ്ര​സാ​ദ്, ശം​ഭു പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​മാ​സം 30ന് ​ജാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ആ​ദ്യ ഘട്ടം ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം.

അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച ഛത്തീ​സ്ഗ​ഢി​ലെ സു​ക്മ​യി​ലും വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ സാ​യു​ധ സേ​ന മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ബ​സ്ത​ർ വ​ന​മേ​ഖ​ല​യി​ലാ​യി​രു​ന്നു പോ​ലീ​സും മാ​വോ​യി​സ്റ്റു​ക​ളും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.