മഞ്ചക്കണ്ടിയിൽ നിന്നും ഓടി രക്ഷപ്പെട്ട മാവായിസ്റ്റ് പിടിയിലായി

Web Desk
Posted on November 09, 2019, 1:36 pm

പാലക്കാട്∙ മഞ്ചക്കണ്ടിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഓടിരക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് എന്ന ചന്ദ്രു പേലീസ് പിടിയിലായി. കേരള– തമിഴ്നാട് അതിർത്തിയിലെ ആനക്കട്ടിക്ക് സമീപത്തു നിന്നാണ് ചന്ദ്രുവിനെ തമിഴ്നാട് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ ഇയാളിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

അതേസമയം എസ് ടിഎഫിന് മുമ്പാകെ ഇയാള്‍ കീഴടങ്ങിയതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്കൊപ്പം മറ്റൊരാളെയും എസ്.ടി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതൊരു സ്ത്രീയാണെന്നും സൂചനകളുണ്ട്.

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നു കണ്ടെത്തിയ പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്.