മാക്‌സ് ഫാഷന്‍ ഓണം കളക്ഷന്‍ അവതരിപ്പിച്ചു;  ചലച്ചിത്രതാരം അനുശ്രീ നായര്‍ പുതിയ ശ്രേണി പുറത്തിറക്കി

Web Desk
Posted on August 09, 2019, 8:10 pm

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഫാമിലി ഫാഷന്‍ കേന്ദ്രമായ മാക്‌സ് ഫാഷന്‍ ഓണത്തോടനുബന്ധിച്ച് പ്രത്യേക കളക്ഷന്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ ട്രഡീഷണല്‍ വെയറുകള്‍ അണിഞ്ഞ മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു. ഷോ സ്‌റ്റോപ്പര്‍ ആയിരുന്ന അനുശ്രീ ഓണം ലോഗോയും ഓണം ടി വി സിയും അനാവരണം ചെയ്തു.

പരമ്പരാഗത കണ്‍ടെംപററി ഡിസൈനുകളുടെ സമന്വയമാണ് കസവില്‍ തീര്‍ത്ത ഓണം സ്‌പെഷ്യല്‍ കളക്ഷനിലുള്ളത്. പുരുഷന്മാര്‍, വനിതകള്‍, കുട്ടികള്‍ എന്നിവര്‍ക്കായുള്ള വിപുലമായ ശ്രേണി തന്നെയാണ് ഓണം കളക്ഷനില്‍ അവതരിപ്പിച്ചത്. മനസാകെ ഓണം, മാക്‌സ് ആകെ ഓണം എന്ന ആശയത്തിലാണ് ടി വി സി തയാറാക്കിയിരിക്കുന്നത്. അച്ഛനും അമ്മയും കുട്ടിയും തമ്മിലുള്ള ഊഷ്മള ബന്ധത്തിലൂടെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഓണത്തോടു അനുബന്ധിച്ചുള്ള ഫാമിലി ഉത്സവത്തിന്റെ സന്തോഷവും ഊഷ്മളതയും പരസ്യ ചിത്രത്തിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് മാക്‌സ്.

ആഘോഷങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന വിപുലമായ ശ്രേണികളാണ് മാക്‌സ് എന്നും നല്കിപോന്നതെന്നും അതുകൊണ്ടു തന്നെ മാക്‌സ് ഓണം കളക്ഷന്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അനുശ്രീ പറഞ്ഞു. ഈ ആഘോഷവേളയില്‍ കൂടുതല്‍ സന്തോഷവും ഉത്സാഹവും നല്കാന്‍ മാക്‌സ് എക്‌സ്‌ക്ലൂസീവ് ഓണം കളക്ഷനിലൂടെ ശ്രദ്ധിച്ചിട്ടുണ്ടെന്നു മാക്‌സ് ഫാഷന്‍ കേരള ടെറിട്ടറി മേധാവി പെദ്ദിരാജു ആനന്ദ് റാം പറഞ്ഞു.