December 2, 2022 Friday

Related news

December 1, 2022
November 30, 2022
November 29, 2022
November 29, 2022
November 28, 2022
November 24, 2022
November 17, 2022
November 16, 2022
October 21, 2022
October 6, 2022

ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരായ അന്വേഷണം തുടരാം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2021 10:37 pm

ഇ- വാണിജ്യ വെബ്സെെറ്റുകളായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നീ കമ്പനികൾക്കെതിരായ അന്വേഷണവുമായി കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് (സിസിഐ) മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി. കമ്പനികള്‍ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സമര്‍പ്പിച്ച ഹര്‍ജി തളളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി. ഇരു കമ്പനികളും മത്സരവിരുദ്ധ രീതികള്‍ അവലംബിക്കുന്നുവെന്ന പരാതിയിന്മേലാണ് സിസിഐ അന്വേഷണം നടത്തുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കമ്പനികള്‍ അന്വേഷണവുമായി സഹകരിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

18 മാസം മുമ്പാണ് ഡൽഹി വ്യാപാർ മഹാസംഘ് (ഡിവിഎം) രാജ്യത്തെ രണ്ട് പ്രധാന ഇ‑കൊമേഴ്‌സ് കമ്പനികൾക്കെതിരെ ഹർജി സമർപ്പിച്ചത്. രണ്ടു കമ്പനികളും വില കുറച്ചുകാണിക്കൽ അടക്കമുള്ള മത്സരവിരുദ്ധ രീതികൾ അവലംബിക്കുന്നുവെന്നാണ് പരാതിയില്‍ പറ‍ഞ്ഞിരുന്നത്. വിപണന കേന്ദ്രങ്ങൾക്കായുള്ള ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച് ഈ പ്ലാറ്റ്ഫോമുകളിൽ മാത്രമായി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന പ്രശ്നവും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. 

ENGLISH SUMMARY:The inves­ti­ga­tion against Ama­zon and Flip­kart may con­tin­ue: the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.