Saturday
19 Oct 2019

‘ചിലപ്പോള്‍ ഇതെന്‍റെ അവസാന ചിത്രമായിരിക്കും’; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജറിന്റെ സന്ദേശം

By: Web Desk | Wednesday 19 June 2019 10:06 PM IST


‘ചിലപ്പോള്‍ ഇതെന്‍റെ അവസാന ചിത്രമായിരിക്കും’, മേജര്‍ കേതന്‍ ശര്‍മ്മ കുടുംബത്തിനയച്ച സന്ദേശമായിരുന്നു ഇത്. കേതന്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കേതന്‍ കുടുംബാംഗങ്ങളുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് സന്ദേശം അയച്ചത്. കേതന് പരുക്കേറ്റ വിവരം ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിരുന്നു. മരണവിവരം പിന്നീടാണ് അറിയിച്ചത്.

ജന്മനാടായ മീററ്റില്‍ കേതന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. തിങ്കളാഴ്ച പുല്‍വാമയിലെ അരിഹാലില്‍ പട്രോളിങ് നടത്തുകയായിരുന്നു സൈനികവാഹനത്തിന് നേരെ ഭീകരര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. വാഹനത്തില്‍ ഐഇഡി ഘടിപ്പിച്ച് 44 രാഷ്ട്രീയ റൈഫിള്‍സിലെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

അനന്ത്‌നാഗിലെ ബിജ്‌ബെഹാരയില്‍ ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയില്‍ ൈസന്യത്തിനുനേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ അഞ്ച് ദിവസത്തിനിടെ ജമ്മു കശ്മീരില്‍ വീരമൃത്യു മരിച്ചത് പത്ത് സൈനികരാണ്.

Related News