മേയ് ഡേ സന്ദേശം നൽകി ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധനം കുറവായതിനെ തുടര്‍ന്നാണ് പൈലറ്റ് മേയ് ഡേ സന്ദേശം നൽകിയതെന്നും അധികൃതര്‍ പറഞ്ഞു. ഗുവാഹട്ടി — ചെന്നെെ വിമാനമാണ് ബംഗളൂരുവില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 7:45 ഓടെ ചെന്നൈയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, ലാന്‍ഡിങ് ഗിയര്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതിന് ശേഷം വീണ്ടും പറന്നുയര്‍ന്നു. അല്പ സമയം ചെന്നൈ വിമാനത്താവളത്തിനു മുകളിൽ പറന്നശേഷം ബംഗളൂരുവിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടര്‍ന്നാണ് പൈലറ്റ് മേയ് ഡേ സന്ദേശം അയച്ചത്. ഇതോടെ മുൻഗണന നൽകി വിമാനത്തിന് ലാൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. കപ്പലോ വിമാനമോ അപകടത്തില്‍പ്പെടുമ്പോഴോ അടിയന്തരസഹായം ആവശ്യമുള്ള ഘട്ടങ്ങളിലോ നല്‍കുന്ന റേഡിയോ സന്ദേശമാണ് ‘മേയ് ഡേ’.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.