19 April 2024, Friday

Related news

April 18, 2024
April 18, 2024
April 16, 2024
April 13, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 28, 2024
March 28, 2024

നര്‍മ്മവും ദേശസ്നേവുമായി മേ ഹൂം മൂസ തീയറ്ററുകളിലേയ്ക്ക്

Janayugom Webdesk
കൊച്ചി
September 28, 2022 5:09 pm

സുരേഷ് ഗോപിയുടെ 253ാമത് ചിത്രമായ മേ ഹൂം മൂസ തീയറ്ററുകളിലേയ്ക്ക്. ചിത്രത്തിന്റെ സഹനിര്‍മാതാവായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സാരഥി ഡോ. സി ജെ റോയ് നിര്‍മിക്കുന്ന പത്താമത് ചിത്രം കൂടിയാണ് മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന അഞ്ചാമത് ചിത്രത്തിന്റെ മറ്റൊരു നിര്‍മാതാവ് സന്തോഷ് തിരുവല്ലയാണ്. സുരേഷ് ഗോപിയ്‌ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരന്‍, സലിംകുമാര്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശ്രിന്ദ, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. വാഗാ അതിര്‍ത്തി, ജയ്പൂര്‍, അമൃത് സര്‍, ഗുജറാത്ത്, ഗാര്‍ഗില്‍ എന്നിവിടങ്ങൡും കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് മേ ഹൂം മൂസ ചിത്രീകരിച്ചതെന്ന് ഡോ. സി ജെ റോയ് പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു മുന്‍ സൈനിക ഉദ്യോസ്ഥന്റെ കഥയാണ് മേ ഹൂം മൂസ. ഒപ്പം നര്‍മവും വൈകാരികമുഹൂര്‍ത്തങ്ങളും ദേശസ്‌നേഹവും സാമൂഹ്യസന്ദേശങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

Eng­lish Sum­ma­ry: May Hum Musa to theaters 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.