29 March 2024, Friday

രോഹിതിന് പകരം മായങ്ക് ഇംഗ്ലണ്ടിലേക്ക്

Janayugom Webdesk
June 27, 2022 11:11 pm

കോവിഡ് ബാധിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാൾ ടീമിൽ. ജൂലൈ അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. കോവിഡ് ബാധിതനായ രോഹിത് നിലവിൽ ഐസൊലേഷനിലാണ്. ജൂലായ് ഒന്നിനു മുൻപ് താരം ഐസൊലേഷനിൽ നിന്ന് പുറത്തുവരില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുൻകരുതലെന്ന നിലയിലാണ് മായങ്കിനെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ നിർബന്ധമല്ലാത്തതിനാൽ അഗർവാളിന് നേരെ കളത്തിലിറങ്ങാനാവും. 

അതേസമയം, രോഹിതിന്റെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നുണ്ട്. കോലി ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിൽ മാറ്റിവച്ച ടെസ്റ്റാണ് ജൂലായ് ഒന്ന് മുതൽ എഡ്ജ്ബാസ്റ്റണിൽ അരങ്ങേറുക. പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലാണ്. അതുകൊണ്ട് തന്നെ കോലിയാണ് ഈ കളി നയിക്കാൻ അർഹനെന്നും ആരാധകർ വാദിക്കുന്നു. 

Eng­lish Summary:Mayank to replace Rohit in England
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.