സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മായാവതി

Web Desk
Posted on April 21, 2019, 11:32 am

ഫിറോസാബാദ് : റാലിക്കിടെ  ബഹളം, സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ വിമര്‍ശിച്ച്‌ ബിഎസ്പി അധ്യക്ഷ മായാവതി. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും. ഒരു പൊതു പരിപാടിയില്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും മായാവതി പറഞ്ഞു. പ്രസംഗത്തിനിടെ ബഹളം വയ്ക്കരുതെന്നും മായാവതി സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

ഫിറോസാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മായാവതി പ്രസംഗിക്കുന്ന സമയത്ത് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതാണ് മായാവതിയെ ചൊടിപ്പിച്ചത്.

ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ പടുത്തുയര്‍ത്തിയ മഹാസഖ്യത്തില്‍ ബിഎസ്പി അധ്യക്ഷയുടെ ഈ പ്രസ്താവന അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ബിഎസ്പിയേയും എസ്പിയേയും കൂടാതെ അജിത് സിങിന്റെ ആര്‍എല്‍ഡിയും മഹാസഖ്യത്തിലുണ്ട്.