തെരഞ്ഞെടുപ്പുകാലത്തെ ക്ഷേത്രദര്‍ശനം മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രാ​നു​ള്ള നാ​ടകം:മായാവതി

Web Desk
Posted on May 14, 2019, 11:53 am

ല​ക്നോ: കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധിയെ പരാമര്‍ശിച്ച് മായാവതി.  തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രാ​നു​ള്ള നാ​ട​ക​മാ​യേ കാ​ണാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മാ​യാ​വ​തി പറഞ്ഞു.
ചിലര്ക്ഷേ‍​ത്ര ദ​ര്‍​ശ​ന​ത്തി​നാ​യി വ​ന്‍ തോ​തി​ല്‍ പ​ണം ചി​ല​വി​ടു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​യ​ങ്ക​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​തെ​യാ​യി​രു​ന്നു വി​മ​ര്‍​ശ​നം. മോ​ദി സ​ര്‍​ക്കാ​ര്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടും. ആ​ര്‍​എ​സ്‌എ​സു​പോ​ലും മോ​ദി​യെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.