മാ​യാ​വ​തി ലോക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​​ക്കുന്നില്ല

Web Desk
Posted on March 20, 2019, 2:34 pm

ലക്നൗ: ബി​എ​സ്പി നേതാവ് മാ​യാ​വ​തി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​​ക്കുന്നില്ലെന്ന്  വ്യക്തമാക്കി. മത്സരിച്ചിരുന്നെങ്കില്‍ അത് ഏ​ത് സീ​റ്റി​ല്‍​നി​ന്നാണെങ്കിലും താന്‍ ജയിക്കുമെന്ന് അറിയാമെന്നും  എന്നാൽ ഇപ്പോഴത്തെ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ള്‍ മൂലമാണ് താന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും  മായാവതി പറഞ്ഞു.

ആ​ര്‍​എ​ല്‍​ഡി​യും എ​സ്പി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​ത് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണെന്നും താ​ന്‍ ഒ​രു സീ​റ്റി​ല്‍ മത്സരിക്കുന്നതിനേക്കാല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​ണെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു