Sunday
21 Jul 2019

എസ്പിയുമായുള്ള സകല ബന്ധവും തീര്‍ന്നെന്ന് മായാവതി

By: Web Desk | Monday 24 June 2019 7:28 PM IST


ലഖ്നൗ:ദളിത് വിരുദ്ധരായ സമാജ്വാദിപാര്‍ട്ടിയോട് കൈകോര്‍ത്തത് ബിജെപിക്കെതിരെ രാജ്യ താല്‍പര്യം മാനിച്ച് മാത്രം, എസ്പിയുമായുള്ള സകല ബന്ധവും തീര്‍ന്നെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ മായാവതി. ഇനി വരുന്ന തിരഞ്ഞെടുപ്പിലെല്ലാം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു.

തെരഞ്ഞെടുപ്പിന്  മുന്നോടിയായി എസ്പിയുമായി തുടങ്ങിയ സഖ്യം ബിഎസ്പി അവസാനിപ്പിച്ചെന്ന്  പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്ത ബി.എസ്.പി ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ്ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കുക എന്ന ഒറ്റഉദ്ദേശത്തോടെയാണ് ശത്രുക്കളായിരുന്ന   എസ്പിയും ബിഎസ്പിയും ഒന്നിച്ചു നിന്ന് മത്സരിച്ചത്. എന്നാല്‍ 80ല്‍ 62 സീറ്റുകളാണ് ബിജെപി തിരഞ്ഞെടുപ്പില്‍ നേടിയത്.

പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താത്പര്യങ്ങള്‍മാനിച്ച്‌ ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പിലുംബിഎസ്പി, അത് ചെറുതായാലും വലുതായും ഒറ്റയ്ക്ക് മത്സരിക്കുമെന്ന്മായാവതിട്വിറ്ററിലൂടെ അറിയിച്ചു.
“2012-17 കാലഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടി ഒരുപാട് ദളിത് വിരുദ്ധ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നിട്ടും ബിഎസ്പി എസ്പിയുമായി കൈകോര്‍ത്തത് രാജ്യ താത്പര്യത്തിനു വേണ്ടിയാണ്. എസ്പിക്കു കീഴിലെ സംസ്ഥാന ഭരണം ദളിത് വിരുദ്ധമായിരുന്നു. മാത്രമല്ല സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനവും ആ കാലത്ത് തകരാറിലായിരുന്നു”, മായാവതി ആരോപിച്ചു.

കഴിഞ്ഞ ദിവസം ബിഎസ്പി നേതാക്കളുമായി മായാവതി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം അഖിലേഷ് യാദവ് തന്നെ വിളിച്ചില്ലെന്ന് മായാവതി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞ് സഖ്യം പിളരാനുള്ള സൂചനകള്‍നേരത്തെ മായാവതി നല്‍കിയിരുന്നു.

Related News