മുലായം സിംഗിന് വോട്ട് ചോദിച്ച് മായാവതി

Web Desk
Posted on April 19, 2019, 6:02 pm

ലക്നൗ: രാഷ്ട്രീയ ശത്രുതയ്ക്ക് അന്ത്യം കുറിച്ച് സമാജ് പാര്‍ട്ടി നേതാവ് മുലായം സിങിന് വോട്ട് ചോദിച്ച് ബിഎസ്പി അധ്യക്ഷ മായവതി. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലിയിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. ഇരുവര്‍ക്കുംപുറമേ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, അജിത് സിംഗ് തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു. മെയിന്‍പുരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മുലായം. മെയിന്‍പുരിയില്‍ മുലായം വന്‍വിജയം നേടുമെന്നും മായാവതി പ്രഖ്യാപിച്ചു.

പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ഥ നേതാവ് മുലായമാണ്. പിന്നാക്കക്കാരനാണെന്ന പ്രതിഛായയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു.

മുമ്പ് 1993ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചത്. പിന്നീട് ഇരുവരും മാറി മാറി ഭരിച്ചു. 1995ന് ശേഷം ആദ്യമായാണ് മുലായം സിങ് യാദവുമായി വേദി പങ്കിടുന്നതെന്ന് മായാവതി പറഞ്ഞു. തന്നെ പിന്തുണയ്ക്കാന്‍ മെയിന്‍പുരിയില്‍ എത്തിയത് മറക്കില്ലെന്നായിരുന്നു മുലായം സിങ് യാദവിന്റെ പ്രതികരണം.