ഹൂസ്റ്റണിൽ 19 മില്യൻ റൻറൽ അസിസ്റ്റൻറ്സ് പ്രോഗ്രാം അനുവദിച്ച് മേയർ

പി.പി.ചെറിയാൻ

ഹൂസ്റ്റൺ:

Posted on August 02, 2020, 4:44 pm

പി.പി.ചെറിയാൻ

കോവിഡ് 19 പാൻഡമിക്കിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന ഹൂസ്റ്റൺ ജനതക്ക് സഹായഹസ്തവുമായി മേയർ.മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുകയും വാടക നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനെ തുടർന്ന് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയും ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി 19 മില്യൻ ഡോളറിന്റെ ഫണ്ടാണ് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹൂസ്റ്റൺ സിറ്റി കെയേഴ്സ് ആക്ട് ഫണ്ടിൽ നിന്നും 14 മില്ല്യനും പ്രൈവറ്റ് ഡൊണേഷനായി ലഭിച്ച 4 മില്യനും ഉൾപ്പെടെയാണ് 19 മില്യൻ ഡോളർ 36 മണിക്കൂറിനുള്ളിൽ സമാഹരിക്കുവാൻ കഴിഞ്ഞതെന്ന് മേയർ ജൂലായ് 31‑ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.600 ഡോളർ തൊഴിൽ രഹിത വേതനം നഷ്ടപ്പെടുന്നു എന്ന വാർത്ത വന്ന ദിവസം തന്നെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുവാൻ കഴിഞ്ഞതെന്നും മേയർ പറഞ്ഞു.

ഫെഡറൽ റിലീഫ് ഫണ്ടും ലീഗൽ അസിസ്റ്റൻസും ലഭിക്കുവാൻ അർഹതയില്ലാത്തവരുടെ വാടക ന ൽകുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. മെയ് മാസം റെന്റൽ റിലീഫ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളായ 13,000 പേർക്കു പുറമെയാണ് ഈ സഹായത്തിന് അർഹത ലഭിക്കുന്നത്.ആദ്യം അപേക്ഷ സമർപ്പിക്കുന്നവർക്ക് ആദ്യ എന്ന അടിസ്ഥാനത്തിലാണ് സഹായ ധനം വിതരണം ചെയ്യുകയെന്നും മേയർ പറഞ്ഞു.ജനങ്ങൾ സാമ്പത്തിക ക്ളേശം അനുഭവിക്കുമ്പോൾ അവരെ കുടിയൊഴിപ്പിക്കുക എന്നത് വേദനാജനകമാണ് എന്നതിനാലാണ് സിറ്റി ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മേയർ പറഞ്ഞു.

ENGLISH SUMMARY: May­or grants $ 19 mil­lion rental assis­tants pro­gram in Hous­ton

YOU MAY ALSO LIKE THIS VIDEO