24 April 2024, Wednesday

Related news

April 22, 2024
April 14, 2024
April 3, 2024
March 26, 2024
March 10, 2024
March 10, 2024
March 8, 2024
March 1, 2024
January 31, 2024
January 21, 2024

മയൂരനാഥന്‍ പഠനത്തില്‍ മിടുക്കന്‍, ഗവേഷണം നടത്താന്‍ സ്വന്തം ലാബ്; വിഷം നല്‍കാന്‍ കാരണം അച്ഛനോടുള്ള പക

Janayugom Webdesk
തൃശൂർ
April 4, 2023 9:06 am

തൃശൂര്‍ പുഴയ്ക്കല്‍ ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മയൂരനാഥന്‍(25) പൊലീസിന്റെ പിടിയിലായി. ‘അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നു.’ പൊലീസ് കസ്റ്റഡിയിൽ മയൂർനാഥ് വെളിപ്പെടുത്തിയത്. കടലക്കറിയില്‍ വിഷം കൊടുത്തുകൊന്നതാണെന്ന് ആയൂര്‍വേദ ഡോക്ടറായ മയൂരനാഥ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. രണ്ടാനമ്മ ഗീതയോടും അച്ഛനോടുമുള്ള പകമൂലമാണ് വിഷം കലര്‍ത്തിയതെന്ന് മയൂരനാഥന്‍ പൊലീസിനോട് പറഞ്ഞു. ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണു മയൂർനാഥ്. 15 വർഷം മുൻപു മയൂർനാഥിന്റെ കഴുത്തിലൊരു മുഴയുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം തല അൽപം ചരിച്ചുവച്ചാണു ഡോക്ടർമാർ മുറിവുകെട്ടി വീട്ടിലേക്കയച്ചത്.

ഈ കാഴ്ച കണ്ടു ബിന്ദുവിനു കടുത്ത മനഃപ്രയാസമുണ്ടാവുകയും മകന്റെ അവസ്ഥ കണ്ടു വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ചു ബിന്ദു സ്വയം തീകൊളുത്തിയെന്നു നാട്ടുകാർ പറയുന്നു. ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്ത മാനസിക സംഘർഷത്തിലാക്കിയത്.
മയൂർനാഥ് പഠിക്കാന്‍ മിടുക്കനായിരുന്നു. എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുർവേദത്തിൽ ഉപരിപഠനമാണു തിരഞ്ഞെടുത്തത്.ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന്റെ മുകളിൽ ഒരു ലാബും സജ്ജമാക്കിയിരുന്നു. ലാബിനു വേണ്ടി ഇടയ്ക്കിടെ മയൂർനാഥ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നതു വീട്ടിൽ വലിയ വഴക്കിനു കാരണമായിരുന്നതായും പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതാണ് കൊലപാതകമാണെന്ന സാധ്യത തെളിയിച്ചത്. ചോദ്യം ചെയ്യലിനൊടുവില്‍ മയൂർനാഥ് കുറ്റം സമ്മതിക്കുകയായിരുന്നു. 

Eng­lish Summary;Mayuranathan is good at stud­ies and has his own lab to con­duct research

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.