15 October 2024, Tuesday
KSFE Galaxy Chits Banner 2

മഴപ്പാറ്റച്ചിറകുകൾ

നിശാഗന്ധി
August 18, 2024 2:46 am

തോരാമഴ-
പ്പെയ്ത്തൊഴിഞ്ഞ്
വെയിൽ നാളങ്ങളൊ-
ടുങ്ങുമൊരന്തിയിൽ
മണ്ണിനിരുളറകൾ
തുരന്നു
മേലേയ്ക്കു
പാറുന്നീയാംപാറ്റകൾ
വെളിച്ചദാഹികൾ
വെള്ളിവെളിച്ചം
മൊത്തിക്കുടിച്ച്
ഭ്രമണ പരിക്രമണ
ധ്രുത ചലനമായെൻ
മിഴികളിൽ
വലയം തീർക്കുന്ന
മണ്ണിൻ സന്തതികൾ
പുലരിയോളം
ചുറ്റിപ്പറന്നു
ചിറകറ്റു വീഴുന്നു
പ്രകാശ പ്രണയികൾ
പിച്ചിവള്ളികളിൽ
നിന്നൂർന്നു മണ്ണിൽപ്പതിച്ച
പൂവിതളുകൾ പോലെങ്ങും
മഴപ്പാറ്റച്ചിറകുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.