പരിക്ക് അലട്ടുന്ന കിലിയന്‍ എംബാപ്പെയെ യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കി. പരിക്കിനെ തുടര്‍ന്ന് വിശ്രമം ആവശ്യമായതിനാലാണ് താരത്തെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിഗണിക്കാതിരുന്നത്.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ലില്ലയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ എംബാപ്പെ പകരക്കാരനായാണ് ഇറങ്ങിയത്. ഇസ്രയേല്‍, ബെല്‍ജിയം ടീമുകള്‍ക്കെതിരെയാണ് ഫ്രാന്‍സിന്റെ മത്സരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.