ഊഷ്മള ഉല്ലാസിന്റെ മരണം: ദുരൂഹത തുടരുന്നു

Web Desk
Posted on November 16, 2017, 9:32 am

കെഎംസിടി മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിന് ഊഷ്മള ഉല്ലാസ് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. മുക്കം പോലീസാണ് അന്വേഷണം നടത്തുന്നത്. തൃശൂർ ഇടത്തിരുത്തി സ്വദേശിനിയാണ് ഊഷ്മൾ ഉല്ലാസ്.

സഹപാഠികളും പെണ്‍കുട്ടിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. താൻ മുമ്പ് എഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെ എം സി ടി കൺഫെഷൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന മോശം കമൻറിനെ കുറിച്ചുള്ള താണ് നവംബർ 13ന് ഊഷ്മിൾ എഴുതിയ അവസാനത്തെ പോസ്റ്റ്.
ഗ്രൂപ്പിൽ ഉണ്ടായ ചർച്ചയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കുറിപ്പിൽ പരാമർശിക്കുന്ന വിദ്യാർത്ഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്.