ഫാഷൻ ജ്വല്ലറി തട്ടിപ്പുകേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സി കമറുദ്ദീന്റെ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ എം സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ജ്വല്ലറി തട്ടിപ്പുകേസിൽ എം സി കമറുദ്ദീൻ മുഖ്യ ആസൂത്രധാരനെന്നും എംഎൽഎ തന്റെ രാഷ്ട്രീയസ്വാധീനം തട്ടിപ്പിനുപയോഗിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിക്കുകയും ചെയ്തിരുന്നുവെന്നും വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കമറുദീന്റെ വാദം. ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷനൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിനു രൂപ എംഎൽഎയും കൂട്ടരും തട്ടിയെടുത്തെന്നാണ് കേസ്. നിലവിൽ 128 ഓളം കേസുകളാണ് എം സി കമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ENGLISH SUMMARY: MC KAMARUDIN’S BAIL REJECTED
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.