Thursday
22 Aug 2019

ലോകകപ്പ് വിവാദം: ഓവര്‍ത്രോ നിയമം എംസിസി പരിശോധിക്കും

By: Web Desk | Tuesday 13 August 2019 2:16 PM IST


ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തിനു പിന്നാലെ വിവാദ സംഭവം മരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) പരിശോധിക്കും. ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന എംസിസിയുടെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി )യാണ് വിഷയം പരിഗണിക്കുന്നത്.
കഴിഞ്ഞദിവസം ചേര്‍ന്ന ഡബ്യുസിസി യോഗത്തിലാണ് വിഷയം വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ഓവര്‍ത്രോയുമായി ബന്ധപ്പെട്ട ഐസിസിയുടെ നിയമത്തിന്റെ 19.8 ാം വകുപ്പ് ഡബ്ല്യുസിസി ചര്‍ച്ച ചെയ്തിരുന്നു. നിയമത്തില്‍ വ്യക്തതയുണ്ടെങ്കിലും ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട സംഭവം സെപ്റ്റംബറില്‍ ചേരുന്ന നിയമ ഉപസമിതിയുടെ ചര്‍ച്ചയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.
എംസിസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് നിയമ ഉപസമിതിയുടെ പരിശോധനയ്ക്ക് വിടുന്ന കാര്യം വ്യക്തമാക്കിയത്. ലോകകപ്പ ഫൈനലില്‍ ഓവര്‍ത്രോയില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് അനുവദിച്ചത് വിവാദമായിരുന്നു. മുന്‍ അംപയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ത്രോ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടിയതിന് ശേഷമായിരുന്നു ബൗണ്ടറി കടന്നത്.

Related News