വീടുകളിൽ റൈഡ് എംഡിഎംഎ യും കഞ്ചാവും പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍. ലഹരിക്കടത്തു സംഘത്തിലെ ചില കണ്ണികളെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാഞ്ഞിരക്കാടന്‍ ഷിയാസിന്‍റെ വീട്ടില്‍ പാണ്ടിക്കാട് എസ്.ഐ. ദാസന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയില്‍ 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ ബാദുഷാന്‍ എന്ന വാവ (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്ന് ബസ്സ് മാര്‍ഗ്ഗം പാണ്ടിക്കാട് എത്തിയ രണ്ടുപേരും, ഷിയാസിന്‍റെ വീട്ടിലെത്തിയ സമയത്താണ് പോലീസ് പരിശോധന നടത്തി രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തി വില്‍പന നടത്തുന്ന സംഘങ്ങളിലെ ചിലരെ തേടി അതിര്‍ത്തികളില്‍ പോലീസ്, എക്സൈസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ബസ്സിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.
മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍ .വിശ്വനാഥ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് , പാണ്ടിക്കാട് ഇന്‍സ്പെക്ടര്‍ പ്രകാശന്‍.സി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. എം.കെ.ദാസന്‍, പോലീസ് ഉദ്ദ്യോഗസ്ഥരായ ഹാരിസ്, ഷൈജു, അനിത എന്നിവരും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് 190 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു. ലഹരികടത്തു സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.