രാജ്യദ്രോഹ കുറ്റം; എംഡിഎംകെ നേതാവിന് ഒരു വർഷം തടവും, 10,000 രൂപ പിഴയും

Web Desk
Posted on July 05, 2019, 12:28 pm

ചെന്നൈ: രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരു വര്‍ഷം തടവ്. ചെന്നൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും അദ്ദേഹം അടയ്ക്കണം.

ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലാണ് നടപടി. 2009ലാണ് അദ്ദേഹത്തിനെതിരെ തമിഴ്‌നാട് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

2008ലാണ് കേസിന് ആസ്പദമായ വിവാദ പ്രസംഗം നടക്കുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നടക്കുന്നത് എന്തെന്ന് ക്ഷണിക്കപ്പെട്ട സദസ്സില്‍ സംസാരിക്കവെ തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തെ പിന്തുണക്കുകയും ഇന്ത്യന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തതായി കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രസംഗം എന്ന് ആരോപിച്ച് തമിഴ്‌നാട് പോലീസിലെ തീവ്രവാദവിരുദ്ധ വിഭാഗമാണ് കേസെടുത്തത്.