Web Desk

December 17, 2019, 8:01 pm

പ്രതിഷേധം കനപ്പിച്ച് മദ്രാസ് സർവകലാശാലയും: അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനം

Janayugom Online

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയയിൽ നടക്കുന്ന കനത്ത പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ മദ്രാസ് സർവകലാശാലയിലും പ്രതിഷേധം കനക്കുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. അതിനിടെ സമരം അവസാനിപ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകണമെന്നും റജിസ്ട്രാര്‍ ഉത്തരവിട്ടെങ്കിലും ഇതിന് തയ്യാറല്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇതോടെ സര്‍വകലാശാല അടച്ചിടാന്‍ തീരുമാനിച്ചു.

you may also like this video

എന്നാൽ ക്യാമ്പസ് വിട്ട് പോകാൻ തങ്ങൾ തയ്യാറല്ലെന്നും ജാമിയ മിലിയ വിദ്യാർത്ഥികളെ പിന്തുണച്ചുള്ള സമരം തുടരുിമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. പൗരത്വ നിയമഭേദഗതി പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്നും ഐഐടി വിദ്യാര്‍ത്ഥികൾ പറയുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയിലും സമരം സജീവമാണ്. ഇന്ന് ക്ലാസുകള്‍ ബഹിഷ്‌കരിച്ചാണ് പോണ്ടിച്ചേരി സര്‍വകലാശാലയും ജാമിയയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടച്ചിട്ടു.