മീ ടുവിനെ ചിലര്‍ ഫാഷനായി കാണുന്നുവെന്ന് മോഹന്‍ലാല്‍

ദുബായ്:
മീ ടു ഒരു പ്രസ്ഥാനമല്ലെന്നും അത് അത് ചിലര്‍ ഫാഷനായി കാണുകയാണെന്നും നടന് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അബുദാബിയില്‍ സിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ‘ഒന്നാണ് നമ്മള്’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.