മീ ടു വിഷയത്തിൽ വെളിപ്പെടുത്തലുമായി സിദ്ദിഖ്

Web Desk
Posted on May 22, 2019, 6:08 pm

തിയറ്ററിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നടൻ സിദ്ദിഖ്.

“കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചാണ് ‘മീ ടൂ’ വിഷയത്തിൽ താരം പ്രതികരിച്ചത്.

മാത്രവുമല്ല ” ഞാൻ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിൽ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങൾ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തിൽ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി”