പ്രമുഖ ബോളിവുഡ് സംഗീത സംവിധായകൻ അനു മാലിക്കിനെതിരെയുള്ള മീടൂ ആരോപണ കേസ് ദേശീയ വനിത കമ്മീഷൻ അവസാനിപ്പിച്ചു. പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വനിത കമ്മിഷന് കേസ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം പരാതിക്കാരോ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട മറ്റാരെങ്കിലോ തെളിവു സമര്‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനു മാലിക്കിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്റോ, നേഹ ഭാസിൻ, നിർമാതാവ് ഡാനിക ഡിസൂസ എന്നിവരാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്.
അതേസമയം വനിത കമ്മീഷന് തങ്ങളെ വിളിക്കുകയോ തെളിവ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സോന മഹാപത്ര ട്വീറ്റ് ചെയ്തു. വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍ എന്താണ് തങ്ങള്‍ സമര്‍പ്പിക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞില്ല. തണുത്ത പ്രതികരണമായിരുന്നു വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതെന്നും സോന മഹാപത്ര പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.