ചോറാണോ ചപ്പാത്തിയാണോ നല്ലത് മലയാളി അറിയാൻ !

Web Desk
Posted on November 10, 2019, 5:10 pm

മൂന്ന് നേരവും അരിയാഹാരം കഴിക്കുന്നവരായിരുന്നു നമ്മൾ  മലയാളികൾ. കാലം മാറി അതിനോടപ്പം കോലവും. മലയാളിയുടെ ഭക്ഷണ രീതിയിലും കാതലായ മാറ്റമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.

പഴം കഞ്ഞിയെ നമ്മൾ ആദ്യം അകറ്റി,പിന്നെ അത്താഴവും. മിക്ക വീടുകളിലും രാത്രി കാലങ്ങളിൽ തീൻ മേശയിൽ സ്ഥാനം പിടിക്കുന്നത് ചപ്പാത്തിയാണ്, മൂന്ന് നേരവും ചപ്പാത്തികഴിക്കുന്നവരും വിരളമല്ല.  ഒരുപാട് പേർക്ക് മറ്റുള്ളവർ ഉപദേശിക്കുന്നതാണ് ചോറ് ഒഴിവാക്കാനും ഗോതമ്പു കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഒപ്പം ജ്യൂസ് ഫ്രൂട്ട്സും ഒക്കെ കഴിച്ചു വിശപ്പടക്കാൻ.  എന്നാൽ എന്താണ് ഈ ചോറിനു കുഴപ്പം, ശരിക്കും ഇത് കഴിക്കുന്നത് കൊണ്ടാണോ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ ആർക്കും വലിയ പിടി ഉണ്ടാവില്ല..  എല്ലാവർക്കും ചോറിന് പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട് പക്ഷേ ചോറ് കഴിക്കാതിരുന്നാൽ ഒരുപാട് ദോഷങ്ങൾ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കുന്നില്ല. ചോറ് കഴിക്കാതേ ആകുമ്പോൾ മാറ്റങ്ങൾ ഉണ്ടെങ്കിലും അതോടൊപ്പം ശരീരം ദുർബലമായി കൊണ്ടിരിക്കുകയാണ്.

Related image

ചോറ് എന്തുകൊണ്ടാണ് കഴിക്കണം എന്ന് പറയുന്നത്? 

എന്നു മുതലാണ് നാം നമ്മുടെ ചോറിനെ ഭയപ്പെടാന്‍ തുടങ്ങിയത്. പ്രമേഹം, കൊളസ്‌ട്രോള്‍, ശരീരഭാരം കൂടുന്നു, ദഹനപ്രശ്‌നം…എല്ലാത്തിനും കുറ്റം ഒരാള്‍ക്ക് ചോറിന്. ചോറുണ്ണാതിരുന്നാല്‍ മതി, എല്ലാത്തിനും പരിഹാരമായി. എന്നാല്‍ ഈ പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?

നമുക്കു നോക്കാം; അരിയെപ്പറ്റി പറയുന്ന അരുതായ്കകളും അവയുടെ വാസ്തവവും

രാത്രി ചോറുണ്ണല്ലേ…തടി കൂടും

പൊതുവേ നാം എപ്പോഴും കേള്‍ക്കുന്ന കാര്യം. എന്നാല്‍ സത്യം അറിയേണ്ടേ? അരിയാഹാരം ദഹിക്കാന്‍ വളരെ എളുപ്പമാണ് കൂടാതെ സുഖമായ ഉറക്കവും കിട്ടും. അരി ലെപ്റ്റിന്‍ സെന്‍സിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിന്‍ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു. കൂടാതെ അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കാം. ഇത് ഗ്ലൂക്കോസ് ആയി മാറുന്നു. രാത്രി, ഗ്ലൂക്കോസ് ഊര്‍ജ്ജമായി വേഗത്തില്‍ മാറുന്നു. പകല്‍ സമയത്ത് അരി പോലുള്ള ധാന്യങ്ങള്‍ കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.

Image result for chapati

ദഹിക്കാന്‍ പ്രയാസം

ഇതിന്റെ നേരെ എതിരാണ് സത്യം. മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ എന്‍സൈമുകള്‍ അരിയെ വേഗം ദഹിപ്പിക്കുന്നു. ഉദരത്തിന് ആരോഗ്യമേകുന്നതോടൊപ്പം മലബന്ധം അകറ്റാനും സഹായകം. വാത–പിത്ത–കഫ ദോഷങ്ങള്‍ക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുര്‍വേദം പറയുന്നത്.

ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ട്

അരിയില്‍ ഗ്ലൂട്ടന്‍ ഉണ്ട് എന്നതാണ് ഒരു ആക്ഷേപം. എന്നാല്‍ വാസ്തവമോ അരി ഗ്ലൂട്ടന്‍ ഫ്രീ ആണ് എന്നതാണ്. ഗ്ലൂട്ടന്‍ അടങ്ങിയിട്ടേയില്ല. മാത്രമല്ല മറ്റ് ധാന്യങ്ങളെപ്പോലെ അലര്‍ജിയും ഉണ്ടാകില്ല. ഗ്ലൂട്ടന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം പ്രമേഹരോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സുരക്ഷിതമല്ല.

ചോറുണ്ടാല്‍ വണ്ണം വയ്ക്കും

ഒന്നു വണ്ണം വച്ചു കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു പ്ലേറ്റ് നിറയെ ചോറുണ്ടിട്ടൊന്നും ഒരു കാര്യവുമില്ല. വണ്ണം കൂടുമോ എന്ന ഭയമുള്ളവര്‍ ചോറുണ്ണാതെയും ഇരിക്കണ്ട. ചോറുണ്ടാല്‍ വണ്ണം കൂടില്ല. വണ്ണം കൂടും എന്ന തെറ്റായ പ്രചരണം വരാന്‍ കാര്യം, ചിലപ്പോള്‍ ഒരു ഡയറ്റ് പ്ലാനിലും അരിയാഹാരം ഉള്‍പ്പെടുന്നില്ല എന്നുള്ളതാവാം. എന്തായാലും അരിയാഹാരം വേഗം ദഹിക്കും. കൊഴുപ്പ് വളരെ കുറവാണ് കൊളസ്‌ട്രോള്‍ ഇല്ലേയില്ല. അന്നജം അടങ്ങിയതിനാല്‍ ഊര്‍ജ്ജത്തിന്റെ കലവറ കൂടിയാണ് അരി.

Image result for ചോറ്

പ്രോട്ടീന്‍ ഇല്ല

അരിയില്‍ പ്രോട്ടീന്‍ ധാരാളം ഉണ്ട്. ഒരു കപ്പ് അരിയില്‍ ഏതാണ്ട് മൂന്നോ നാലോ ഗ്രാം പ്രോട്ടീന്‍ ഉണ്ട്. മറ്റു ധാന്യങ്ങളിലൊന്നും ഇത്രയും പ്രോട്ടീന്‍ ഇല്ല.

അരിയില്‍ ഉപ്പ് കൂടുതലാണ് അരിയില്‍ സോഡിയം വളരെ കുറവാണ് എന്നതാണ് യാഥാര്‍ ത്ഥ്യം.

കുത്തരിയാണ് വെളുത്ത അരിയേക്കാള്‍ ആരോഗ്യകരം

നാരുകള്‍ കൂടുതല്‍ അടങ്ങിയതിനാലാകാം കുത്തരിക്ക് ആരോഗ്യ ഗുണങ്ങള്‍ കൂടുതലുണ്ടെന്നു കരുതുന്നത്. എന്നാല്‍ സിങ്ക് പോലുള്ള ചില ധാതുക്കളുടെ ആഗിരണത്തെ തവിടു നിറത്തിലുള്ള അരിയിലെ അധികനാരുകള്‍ തടസ്സപ്പെടുത്തും. ഇന്‍സുലിന്റെ പ്രവര്‍ത്തനത്തിന് ഈ ധാതുക്കള്‍ വളരെ പ്രധാനമാണ്. വെളുത്ത അരിയും ആരോഗ്യത്തിന് ദോഷമൊന്നും വരുത്തില്ല എന്നറിയുക. രാത്രി കാലങ്ങളിൽ ചോറ് പൂർണ്ണമായും ഒഴിവാക്കണം എന്നില്ല കാരണം അമിതമായാൽ അമൃതും വിഷമാണെന്ന് കേട്ടിട്ടില്ലെ മിതമായ രീതിയിൽ എന്ത് കഴിച്ചാലും അത് ആരോഗ്യത്തിന് നല്ലത് തന്നെയാണ്.