Web Desk

ന്യൂഡൽഹി

February 20, 2020, 4:51 pm

പാചക ചരിത്രത്തെക്കുറിച്ചുള്ള പരിപാടിയിൽ മാംസവിഭവങ്ങൾക്ക് വിലക്ക്

Janayugom Online

പാചക ചരിത്രത്തെക്കുറിച്ചുള്ള എക്സിബിഷൻ‑കം ഇവന്റായ ഹിസ്റ്റോറിക്കൽ ഗ്യാസ്ട്രോണോമിക്ക — സിന്ധൂ ഡൈനിംഗ് എക്സ്പീരിയൻസ് മേളയിൽ ഇറച്ചി വിഭവങ്ങൾ നൽകുന്നത് ഡൽഹിയിലെ ദേശീയ മ്യൂസിയം വിലക്കി. ദേശീയ മ്യൂസിയത്തിന്റെ ഉദ്യാനത്തിൽവച്ച് ഫെബ്രുവരി 19 തുടങ്ങി 25 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഹാരപ്പൻ സംസ്കാരത്തിന്റെ ഭക്ഷണവിഭവങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് എക്സിബിഷൻ തുടങ്ങിയത്. നാഷണൽ മ്യൂസിയം, സാംസ്കാരിക മന്ത്രാലയം, സ്വകാര്യ സ്ഥാപനമായ വൺ സ്റ്റേഷൻ മില്യൺ സ്റ്റോറികൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഓൺലൈൻ ബുക്കിംഗിനായി മ്യൂസിയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മെനുവിൽ മാംസവിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മ്യൂസിയം അധികൃതർ മേളയുമായി ബന്ധപ്പെട്ട് ഇറക്കിയ നിർദ്ദേശത്തെത്തുടർന്ന് ഇറച്ചിവിഭവങ്ങൾ വിളമ്പരുതെന്ന് സ്വകാര്യ സ്ഥാപനത്തോട് ആവശ്യപ്പെടുകയായിരുന്നു. മെനുവിൽ നിന്ന് ഏതാനും വിഭവങ്ങൾ നീക്കം ചെയ്തതായി അഡീഷണൽ ഡയറക്ടർ ജനറൽ സുബ്രത നാഥ് സ്ഥിരീകരിച്ചു. രണ്ട് എംപിമാരുടെ എതിർപ്പിനെ തുടർന്നാണ് മാംസവിഭവങ്ങൾ മേളയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സാംസ്കാരിക മന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

മഞ്ഞൾ പായസത്തിലെ മത്സ്യം, സാൽ ഇലയിൽ വറുത്ത കാട, കോഴി, കൺട്രി ചിക്കൻ, ഓഫ്‌ലസ് കലം, ഉണങ്ങിയ മത്സ്യത്തോടുകൂടിയ ബാറ്റി, മാംസം കൊഴുപ്പ് സൂപ്പ്, ചിക്കൻ-പയർ ഉള്ള ആട്ടിൻ കരൾ, ഉണങ്ങിയ മത്സ്യം, മഹുവ ഓയിൽ ചട്ണി എന്നീ വിഭവങ്ങളാണ് മേളയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്, ഭക്ഷ്യശീലങ്ങൾ കാരണം മനുഷ്യർ എങ്ങനെ പരിണമിച്ചുവെന്നും ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളിൽ നിന്ന് ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ, ഭക്ഷ്യ സംസ്കരണ രീതികൾ, ഹാരപ്പന്മാരുടെ അനുബന്ധ വാസ്തുവിദ്യ എന്നിവയാണ് എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നത്.

ENGLISH SUMMARY: Meat banned in cook­ing his­to­ry programme

YOU MAY ALSO LIKE THIS VIDEO