September 22, 2023 Friday

Related news

September 12, 2023
September 11, 2023
September 3, 2023
August 25, 2023
August 16, 2023
August 3, 2023
July 19, 2023
June 7, 2023
June 4, 2023
June 1, 2023

പ്രവാസികളുടെ ഉത്സവമായി നവയുഗം കുടുംബവേദിയുടെ “മേടനിലാവ് 2023”

Janayugom Webdesk
ദമ്മാം
June 1, 2023 8:15 pm

നവയുഗം സാംസ്ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ, വിഷു-ഈസ്റ്റർ-ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “മേടനിലാവ് 2023” പരിപാടി, സംഗീതത്തിന്റെയും, നൃത്തത്തിന്റെയും, ചിരിയുടെയും, ദൃശ്യാവിഷ്കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീർത്ത്, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക്, മറക്കാനാകാത്ത ഒരു ദിനം സമ്മാനിച്ച് വിടവാങ്ങി.

ദമ്മാം അൽ ജേഷിൽ അരങ്ങേറിയ മേടനിലാവ് 2023 പരിപാടി, ഉച്ചയ്ക്ക് വിളമ്പിയ വിഭവസമൃദ്ധമായ വിഷുസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന് സ്ത്രീകൾക്ക് വേണ്ടിയുള്ള പുഡ്ഡിംഗ് മേക്കിങ്, മെഹന്ദി മത്സരങ്ങൾ നടന്നു. പുഡ്ഡിംഗ് മേക്കിങ് മത്സരത്തിൽ ആയിഷ ഷാഹീൻ ഒന്നാം സ്ഥാനവും, റുക്‌സാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മെഹന്ദി മത്സരത്തിൽ മാഷിത ഒന്നാം സ്ഥാനം നേടി.

വൈകുന്നേരം നടന്ന കലാസന്ധ്യയ്ക്ക് സുറുമി നസീം, അമീന എന്നിവർ അവതാരികമാരായി. കിഴക്കൻ പ്രവിശ്യയിലെ നൂറ്റിഇരുപതോളം കലാകാരന്മാരും, കലാകാരികളും അവതരിപ്പിച്ച വിവിധ ഗാന, നൃത്ത, ഹാസ്യ കലാപ്രകടനങ്ങൾ പ്രേക്ഷകരിൽ ഒരു ഉത്സവകാലത്തിന്റെ പ്രതീതി ഉണർത്തി. സൗദി പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടുകൾ, മനോഹരമായ ഗാനങ്ങൾ, വിവിധ ശാസ്ത്രീയ, സെമി-ക്‌ളാസ്സിക്ക് നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തങ്ങൾ, ഒപ്പന, വ്യത്യസ്തമായ നൃത്ത ശിൽപം വിവിധ വാദ്യോപകരണപ്രകടനങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കാണികളെ ഹരം കൊള്ളിച്ചു. കൈകൊട്ടിയും, ചൂളമടിച്ചും, നൃത്തം വെച്ചും കാണികൾ കലാസന്ധ്യയെ ആഘോഷമാക്കി.

പ്രവാസലോകത്തെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ പരിഗണിച്ചു, ജുബൈലിലെ ജീവകാരുണ്യപ്രവർത്തകൻ മുഹമ്മദ് യാസീനെ ചടങ്ങിൽ വെച്ച് ആദരിച്ചു. നവയുഗം രക്ഷാധികാരി യാസീനെ പൊന്നാട അണിയിച്ചു ആദരിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് മൊമെന്റോ സമ്മാനിച്ചു. നൃത്താദ്ധ്യാപകർക്കും, കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും, മത്സരവിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ശരണ്യ ഷിബു, അനീഷ കലാം, മഞ്ജു മണിക്കുട്ടൻ , സജീഷ് പട്ടാഴി, മുഹമ്മദ് റിയാസ്, പ്രിയ ബിജു, സാജൻ കണിയാപുരം, പ്രിജി, പ്രഭാകരൻ, മിനിഷാജി, നിസാം കൊല്ലം, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, വർഗ്ഗീസ്, രാജൻ കായംകുളം, ഉണ്ണി മാധവം, നയിഫ്, നാസർ കടവിൽ, ഷിബുകുമാർ, ഷീബ സാജൻ, വിനീഷ്, മീനു അരുൺ, സന്തോഷ് കുമാർ, മഞ്ജു അശോക്, സന്തോഷ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു, അമീന റിയാസ്, അനീന നിയാസ്, അർഷാന നൈഫ്, റിയാസ്, ആതിര ദിലീപ്, സാജൻ എന്നിവർ നേതൃത്വം നൽകി.

Eng­lish Summary:“Medanilav 2023” as a fes­ti­val of expatriates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.