Monday
25 Mar 2019

സംഘപരിവാറിന്റെ മാധ്യമ വേട്ടയിൽ കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

By: Web Desk | Friday 4 January 2019 1:51 PM IST


protest kollam

കൊല്ലം: സംഘപരിവാറിന്റെ മാധ്യമ വേട്ടയിൽ കൊല്ലത്തു മാധ്യമ പ്രതിഷേധം ഇരമ്പി. ഇന്നലെ ഹർത്താലിനോട് അനുബന്ധിച്ചു കേരളത്തിലെ എല്ലാ ജില്ലകളിലും മാധ്യമ പ്രവർത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിച്ച സംഘപരിവാർ അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം എന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബിൽ നിന്നും കയ്യും വായും മൂടിക്കെട്ടി ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് മാധ്യമ പ്രവർത്തകർ പങ്കെടുത്തു നഗരം ചുറ്റിയ പ്രകടനം കൊല്ലം ചിന്നക്കട ട്രാഫിക് ഐലന്റിനു ചുറ്റും നിന്ന് പ്ലക്കാഡുകളുമേന്തി  പ്രതിഷേധമറിയിച്ചു. പ്രസാധകരും രാക്ഷ്ട്രീയ സാംസ്‌കാരിക മേഖലകളിലും ഉള്ള നിരവധി പേർ  സമരത്തിന് ഐക്യധാർഢ്യം  പ്രഖ്യാപിക്കാൻ എത്തിയിരുന്നു.

Related News