Web Desk

ന്യൂ ഡൽഹി

March 07, 2020, 2:39 pm

മാധ്യമ വിലക്ക്; പ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി

Janayugom Online

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റിനും, മീഡിയാവണ്ണിനും നാല്പത്തിയെട്ട് മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍.

മാധ്യമവിലക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയറിയിച്ചെന്നും മാധ്യമവിലക്കിനെ കുറിച്ച് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കും. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പത്രസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ് മോദി സര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയ വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

you may also like this video