Web Desk

ആലുവ :

June 21, 2020, 10:00 pm

ജന്മദിനത്തിൽ രക്തദാനം നടത്തി യുവ മാധ്യമപ്രവർത്തകൻ

Janayugom Online
ആലുവയിലെ യുവ മാധ്യമപ്രവർത്തകൻ യാസർ അഹമ്മദ് ജന്മദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തുന്നു

കൊറോണ കാലത്തെ ജന്മദിനം രക്തദാനം നടത്തിയാണ് ആലുവയിലെ മാധ്യമ പ്രവർത്തകൻ യാസർ അഹമ്മദ് ആഘോഷിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്ലഡ് ബാങ്കിൽ രക്തദാനത്തിന് പോലും ആളുകൾ വരാൻ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അത്യാവശ്യ ഘട്ടങ്ങളിൽ പല ബ്ലഡ്‌ ഗ്രൂപ്പുകളും സ്റ്റോക്കില്ലാത്ത സാഹചര്യവുമുണ്ട്. ഈ പ്രശ്നം പരിഹരിച്ച് ആവശ്യക്കാർക്ക് ബുദ്ധിമുട്ടില്ലാതെ രക്തം നൽകാനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നൊച്ചിമ സേവന ലൈബ്രറി യുവജന വേദിയുടെയും സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള രക്തദാന പരമ്പരയുടെ ഭാഗമായാണ് ജന്മദിനത്തിൽ യാസർ അഹമ്മദ് രക്തദാനം നടത്തിയത്.