27 March 2024, Wednesday

Related news

March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024
January 14, 2024
January 14, 2024
January 12, 2024
December 19, 2023

മാധ്യമങ്ങൾക്ക് ബാഹ്യനിയന്ത്രണം പാടില്ല: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Janayugom Webdesk
കോഴിക്കോട്
November 20, 2022 10:21 pm

മാധ്യമങ്ങൾ ബാഹ്യനിയന്ത്രണത്തിന് വിധേയമാവുന്നത് ഭൂഷണമല്ലെന്നും സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികൾ ജനങ്ങളിലേക്കെത്തുന്നതും മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സുവർണ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ജസ്റ്റിസ്. ഇന്ത്യൻ മാധ്യമങ്ങൾ വളരെ മികച്ച നിലവാരം പുലർത്തിയിട്ടും എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്നത് വൃക്തമല്ല. എക്സിക്യൂട്ടിനെ തിരുത്താൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യമാണ്.

കേരളം കണ്ട മഹാപ്രളയകാലത്ത് മാധ്യമങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവത്താണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇല്ലാത്ത സമൂഹത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്ക് തന്നെയാണ്. തെരുവിൽ കിടന്നുറങ്ങുന്നവർക്കും പരമാധികാരവും സ്വാതന്ത്ര്യവുമുണ്ട്. ന്യായാധിപൻമാർക്ക് ഭരണഘടനാനുസൃതമായി മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. എന്നാൽ മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാണ്. കേരളത്തിലെ മാധ്യമങ്ങൾ അത് മെച്ചപ്പെട്ട രീതിയിൽ തന്നെ നിർവഹിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാൻ അധ്യക്ഷനായി. പ്രസ് ക്ലബിന്റെ തെരുവത്ത് രാമൻ പുരസ്കാരം വി എം ഇബ്രാഹിം (എഡിറ്റർ, മാധ്യമം), മുഷ്താഖ് സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് സുമേഷ് കോടിയത്ത് (ഫോട്ടോഗ്രാഫർ, ദേശാഭിമാനി), പി ഉണ്ണികൃഷ്ണൻ പുരസ്കാരം ടി വി പ്രസാദ് (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ ഏറ്റുവാങ്ങി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വ രചിച്ച ’ മീഡിയ: സത്യം, സത്യാനന്തരം’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. കൽപറ്റ നാരായണൻ ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, ട്രഷറർ പി വി നജീബ്, പി ജെ ജോഷ്വ, കെഡിഎഫ്എ ട്രഷറർ അബ്ദുൽ അസീസ് ആരിഫ്, അവാർഡ് ജേതാക്കൾ എന്നിവര്‍ സംസരിച്ചു. 

Eng­lish Sum­ma­ry: Media should not have exter­nal con­trol: Jus­tice Devan Ramachandran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.