October 3, 2022 Monday

Related news

October 2, 2022
October 2, 2022
September 26, 2022
September 21, 2022
September 17, 2022
September 17, 2022
September 14, 2022
September 6, 2022
September 4, 2022
September 1, 2022

നിയമസഭ സമ്മേളനത്തില്‍ ഇടതുപക്ഷ പ്രതിനിധികളുടെ പ്രതികരണങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി പ്രമുഖ ചാനലുകള്‍

Janayugom Webdesk
തിരുവനന്തപുരം
August 24, 2020 12:39 pm

കേരള നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തില്‍ ഇടതുപക്ഷ പ്രതിനിധികളുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാതെ പ്രമുഖ മാധ്യമങ്ങള്‍. നിയമസഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രേമയത്തോട് അനുബന്ധിച്ചാണ് നടത്തിയ പ്രസംഗത്തില്‍ ഇടതുമുന്നണിയുടെ പ്രതിനിധികള്‍ സംസാരിക്കുന്നത് മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. എന്നാല്‍ വലതുഭക്ഷ മുന്നണിയുടെ പ്രതിനിധികള്‍ സംസാരിക്കുന്നത് വളരെ കൃത്യമായി തന്നെയാണ് മാധ്യമങ്ങള്‍ സംപ്രേക്ഷണം നടത്തുന്നത്.

കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എയാണ് യുഡിഎഫിനു വേണ്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. അവിശ്വാസ പ്രമേയത്തെ എതിര്‍ത്തും അനുകൂലിച്ചും നിയമസഭയില്‍ സംസാരിക്കുന്ന എംഎല്‍എമാരുടെ പട്ടികയായി.

അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് ഇടതുമുന്നണിയില്‍ നിന്ന് സിപിഐ മുല്ലക്കര രത്‌നാകരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരും സംസാരിക്കുന്നു. സിപിഎംമില്‍ നിന്ന് എംഎല്‍എമാരായ എസ് ശര്‍മ്മ, എം സ്വരാജ്, ജോസഫ് മാത്യു, എ പ്രദീപ് കുമാര്‍, വീണ ജോര്‍ജ്ജ് എന്നിവരും സംസാരിക്കും. എല്‍ഡിഎഫ് എംഎല്‍എമാരായ  കെ ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരും പ്രസംഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.