അയോധ്യക്കേസില്‍ മധ്യസ്ഥസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Web Desk
Posted on August 01, 2019, 4:41 pm

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ മധ്യസ്ഥസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയാണ് സുപ്രിംകോടതിക്ക് സീല്‍വച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒരു കാരണവശാലും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.